NEWS

കൃഷ്ണകുമാർ കുന്നത്ത് എന്ന ബോളിവുഡ് ഗായകൻ (1968-2022)

തൃശൂർ: തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണു കൃഷ്ണകുമാർ എന്ന കെകെയുടെ ജനനം.ദില്ലി മൌണ്ട് സെന്‍റ് മേരീസ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം നേടി. പഠനകാലത്ത് സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കിയാണ് സംഗീത രംഗത്തേക്കുള്ള വരവ്.കിരോരി മാല്‍ കോളേജില്‍ നിന്നും ബിരുദവും നേടി.കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവായെങ്കിലും വൈകാതെ ഹീറോ ഹോണ്ടയ്ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകൾ മൂളിസംഗീതരംഗത്തേക്കു തന്നെയെത്തി.
1994 ല്‍ ഗായകനെന്ന നിലയില്‍ അവസരങ്ങള്‍ക്കായി മുംബൈയിലേക്ക് താമസം  മാറ്റിയ കെകെ. അവിടെ നിന്ന് പരസ്യങ്ങളുടെ ജിംഗിള്‍ പാടിയാണ് തന്‍റെ കരിയര്‍ തുടങ്ങിയത്. മൂന്ന് വര്‍ഷത്തോളം 3500 ലേറെ പരസ്യ ജിംഗിളുകള്‍ പാടിയ കെകെയ്ക്ക് സിനിമയില്‍ ആദ്യം അവസരം നല്‍കിയ തമിഴില്‍ എആര്‍ റഹ്മാനാണ്.കാതല്‍ ദേശം എന്ന ചിത്രത്തില്‍‍ ‘കല്ലൂരി ശാലെ, ഹാലോ ഡോക്ടര്‍’ എന്നീ ഗാനങ്ങളായിരുന്നു അത്. പിന്നീട് മിന്‍സാര കനവ് എന്ന ചിത്രത്തില്‍ സ്ട്രോബറി കണ്ണെ എന്ന പാട്ടും പാടി. 1999 ല്‍ ‘ഹം ദില്‍ ദേ ചുപ്കെ സനം’ എന്ന ചിത്രത്തിലെ ‘ദഡപ്പ്, ദഡപ്പ്’ ആണ് കെകെയെ ബോളിവുഡിലെ എണ്ണപ്പെട്ട ഗായകനാക്കിയത്.
1999 ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി പാടിയ ജോഷ് ഓഫ് ഇന്ത്യ എന്ന  ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ‘പല്‍’ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. ബോളിവുഡ് ചിത്രങ്ങളായ ഹേരാ ഫേരിലെ ജബ് ഭി കോയി ഹസീന,ഫർസിലെ(2001)ജനക് ഝനക് ബാജെയേ തേരാ ഘർ യേ മേരാ ഘർ,അക്‌സ്’ലെ ആജാ ഗുഫോൺ മേ’,മിൽ ജായേ ഖസാന  ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി,2008-ൽ കെകെ തന്റെ രണ്ടാമത്തെ ആൽബം ‘ഹംസഫർ’ പുറത്തിറക്കി, അതിൽ ‘റെയ്‌ന ഭായ് കാരി’ എന്ന ഗാനം എസ് ഡി ബർമന്റെ ബംഗാളി ബാവുൾ റോക്ക് കലർന്നതാണ്. കൂടാതെ, കെകെ ഒരു ഇംഗ്ലീഷ് റോക്ക് ബല്ലാഡ് ‘സിനേറിയ’ പാടിയിട്ടുണ്ട്.
 ബച്ച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, 2010-ൽ ‘കൈറ്റ്സ്’ എന്ന സിനിമയ്ക്കുവേണ്ടി ‘സിന്ദഗി ദോ പാൽ കി’, ‘ദിൽ ക്യൂൻ യേ മേരാ’ തുടങ്ങിയ ഗാനങ്ങൾ അദ്ദേഹം പാടുന്നത് കണ്ടു. 2013-ൽ തുർക്കി കവി ഫെതുല്ല ഗുലൻ രചിച്ച് 12 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ആലപിച്ച ഗാനങ്ങൾ അടങ്ങിയ ‘റൈസ് അപ്പ് – കളേഴ്‌സ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര ആൽബത്തിനായി കെകെ പാടി. ആൽബത്തിനായി അദ്ദേഹം ‘റോസ് ഓഫ് മൈ ഹാർട്ട്’ എന്ന ഗാനമായിരുന്നു.ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എന്‍ട്രിയാന്‍ തുടങ്ങിയവ അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങളാണ്.
എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടിയാണു ദക്ഷിണേന്ത്യൻ സിനിമയിലേക്കു പ്രവേശിച്ചത്. വൈകാതെ തമിഴിലും തെലുങ്കിലും സ്‌ഥിരം ഗായകനായി. ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിന്‍ ഉയിരേ എന്നിവയും അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ പെടുന്നവയാണ്.മലയാളത്തിൽ പാടാൻ പിന്നെയും വൈകി. ആയുധം എന്ന സിനിമയിൽ പാടിയെങ്കിലും മലയാളികൾ തന്റെ ഉച്ചാരണശുദ്ധിയില്ലായ്മ സ്വീകരിക്കുമോ എന്നു സംശയിച്ചു.  മലയാളത്തിൽ പുതിയ മുഖത്തിലെ ‘രഹസ്യമായ്’ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമാണ്.
ഗായകൻ കിഷോർ കുമാറും സംഗീത സംവിധായകൻ ആർ. ബർമനും എന്നിവര്‍ തന്നെ ഏറെ സ്വാദീനിച്ചതായി പലപ്പോഴും കെകെ തന്നെ പറഞ്ഞിട്ടുണ്ട്. മൈക്കൽ ജാക്‌സൺ, ബില്ലി ജോയൽ, ബ്രയാൻ ആഡംസ്, ലെഡ് സെപ്പെലിൻ എന്നിവരും കെകെയുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഗായകരായിരുന്നു.
ഏകദേശം 3 പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ കെകെ ഹിന്ദിയിൽ 500 ലധികം ഗാനങ്ങളും തെലുങ്ക്, ബംഗാളി, കന്നഡ, മലയാളം ഭാഷകളിൽ 200 ലധികം ഗാനങ്ങളും ആലപിച്ചു. മികച്ച പിന്നണി ഗായകനുള്ള രണ്ട് സ്‌ക്രീൻ അവാർഡുകൾ ഉൾപ്പെടെ വിവിധ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.അഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടിയ കെകെ. തമിഴ് കന്നഡ സിനിമ രംഗത്തും നിരവധി അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. 2012 ല്‍ മലയാളത്തില്‍ ഈണം സ്വരലയ സിംഗര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ സംഗീത പരിപാടി അവതരിപ്പിച്ച് വേദിവിട്ട ഉടനായിരുന്നു മരണം.

Back to top button
error: