KeralaNEWS

നടനും, തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടയിൽ തിളച്ച എണ്ണ മറിഞ്ഞ് കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റു, അടിയന്തരമായിപ്ലാസ്റ്റിക് സര്‍ജറി നടത്തും

കൊച്ചി: നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ അപകടം. പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. വൈപ്പിനില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിച്ചത്.

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരും തന്നെയാണ്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നു. പിന്നാലെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വിഷ്ണുവിന് പൊള്ളലേറ്റത്.

അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടന് പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടക്കാനാണ് സാധ്യത.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കൈകൾക്ക് ഏറ്റ പൊള്ളൽ ഗുരുതരമാണ് എന്ന റിപ്പോർട്ടുകളാണ് സിനിമാരംഗത്തു നിന്ന് ഇപ്പോൾ പുറത്തുവരുന്നത്.

Back to top button
error: