അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളി​ലെ ഇ​ൻ​ക്വ​സ്റ്റി​ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളി​ലെ ഇ​ൻ​ക്വ​സ്റ്റി​ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ലും ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്താം. മ​ര​ണം ന​ട​ന്ന് നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.

24 മ​ണി​ക്കൂ​റും പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നി​ല​വി​ല്‍ വൈ​കി​ട്ട് ആ​റി​നു ശേ​ഷം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​ല്ലാ​യി​രു​ന്നു. രാ​ത്രി​യി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു ഉ​ൾ​പ്പെ​ടെ വ​രു​ന്ന ചെ​ല​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ ക​ണ്ടെ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ‍​യു​ന്നു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version