നടിയെ പീഡിപ്പിച്ചു; കൊച്ചിയിൽ സിനിമാ പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: വി​വാ​ഹം വാ​ഗ്ദാ​നം ന​ല്‍​കി യുവനടിയെ പീഡിപ്പിച്ച സംഭവത്തില്‍ സിനിമയിലെ സാങ്കേതികപ്രവര്‍ത്തകന്‍ അറസ്റ്റിലായി.
മ​ല​പ്പു​റം പൊ​ന്‍​മ​ല ചി​റ​ക്ക​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ ഗ​ഫാ​ര്‍ അ​ഹ​മ്മ​ദി(30)​നെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.നടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.കീ​ഴ്മാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ആ​ലു​വ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഗഫാര്‍ അഹമ്മദി അറസ്റ്റിലായത്.

സിനിമാ ലൊക്കേഷനില്‍വെച്ചാണ് യുവതിയെ ഗഫാര്‍ അഹമ്മദി പരിചയപ്പെട്ടത്.തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി.വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ഇയാള്‍ വിവിധ സ്ഥളങ്ങളിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവതി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ആ​ലു​വ ഡി​വൈ​എ​സ്പി പി.​കെ. ശി​വ​ന്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version