NEWS

സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്നു മരണം

ദമ്മാം: ബുധനാഴ്ച രാവിലെ ദമ്മാമിലെ അല്‍അഹ്സയിലുണ്ടായ കാറപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനവാതില്‍ക്കല്‍ നജീബും (32) രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരുമാണ് മരിച്ചത്.
റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍അഹ്സയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.
പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മ. ഭാര്യ: ഹസ്‌ന. മുഹമ്മദ് ഹാദി ഏക മകനാണ്.

Back to top button
error: