17 വര്‍ഷം മുന്‍പ് ആലപ്പുഴയിൽ നിന്നും കാണാതായ രാഹുലിനെ മുംബൈയിൽ കണ്ടെത്തിയതായി കത്ത്; ശുഭവാർത്തയ്ക്ക് കാതോർത്ത് കേരളം

 മുംബൈ: 17 വര്‍ഷം മുന്‍പ് ആലപ്പുഴയിൽ നിന്നും കാണാതായ രാഹുലിനെ കണ്ടെത്തിയതായുള്ള വിവരവുമായി മുംബൈയിൽ നിന്നും കത്ത്.രാഹുലിന്റെ അമ്മയ്ക്കാണ് കത്ത് ലഭിച്ചത്.വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫോട്ടോ ഉൾപ്പെടെയാണ് കത്തിലുള്ളത്.ഇത് തന്റെ മകൻ തന്നെയാണെന്ന് അമ്മ മിനി ഉറപ്പിച്ചു പറയുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിബിഐയും പൊലീസും അന്വേഷണം നടത്തിയ ശേഷമാണ് കേസില്‍ പുതിയ വഴിത്തിരിവ്.കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വര്‍ഷം തികഞ്ഞിരുന്നു.ഇതിന് പിന്നാലെ രാഹുലിന്റെ അച്ഛൻ എ കെ രാജു ആത്മഹത്യ ചെയ്തിരുന്നു.

 

.

ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. വീടിന് സമീപത്തെ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു മൂന്നാംക്ലാസുകാരനായ രാഹുല്‍.ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും വിവരങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.പിന്നീട് കേസ് സിബിഐ ഏറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version