കള്ളപ്പണ വെളുപ്പിക്കൽ കേസ്; കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് സമൻസ്

ദില്ലി: കള്ളപ്പണ വെളുപ്പിക്കൽ കേസിൽ കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് സമൻസ്. ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ചാണ് ദില്ലി റോസ് അവന്യൂ കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ ഡി കെ ശിവകുമാറിനെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കർണാടകയിലും ദില്ലിയിലുമായുള്ള അനധികൃത സ്വത്ത് കേസിലാണ് ഇഡിയുടെ കുറ്റപത്രം. 2018ൽ ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version