NEWS

ശബരിമല പാതയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട:  മണ്ണാരക്കുളഞ്ഞി- ചാലക്കയം റോഡിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
ഇന്നലെ രാത്രി എട്ടു മണിയോടെ മണ്ണാറക്കുളഞ്ഞിക്കും കുമ്പളാംപൊയ്കക്കും ഇടയിലാണ് അപകടം സംഭവിച്ചത് .മണ്ണാറക്കുളഞ്ഞി ഭാഗത്തു നിന്നും വന്ന പിക്കപ്പ് വാനും വടശ്ശേരിക്കരയിൽ നിന്നും വന്ന ഇരുചക്ര വാഹനവും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.
നാട്ടുകാരും മലയാലപ്പുഴ പോലീസും ചേർന്ന് യുവാവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . ബൈക്കിൽ സഞ്ചരിച്ചിരുന്ന പുനലൂർ അഞ്ചൽ സ്വദേശി പ്രമൽ ജിത് ആണ് മരിച്ചത് .ഇരുപത്തിയാറു വയസ്സായിരുന്നു.

Back to top button
error: