NEWS

ഊഹാപോഹങ്ങൾക്ക് വിട; ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ വര്‍ക്കിങ് പ്രസിഡന്റും പട്ടേല്‍ സമുദായ നേതാവുമായ ഹാര്‍ദിക് പട്ടേല്‍ മറ്റെന്നാള്‍ ബി.ജെ.പിയില്‍ ചേരും.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണ്ണായക രാഷ്ട്രീയ നീക്കം.രാഹുല്‍ ഗാന്ധി അടക്കം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച്‌ ഈ മാസം 18നാണ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടത്.

 

 

 

ഹാര്‍ദിക് പട്ടേലിനെ പാർട്ടിയിലേക്ക് സ്വീകരിക്കാൻ വമ്പൻ പരിപാടിയാണ് ബിജെപി സർക്കാർ ഒരുക്കുന്നത്.ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി.ജെ.പി ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പാട്ടീല്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാര്‍ എന്നിവരെല്ലാം പരിപാടിയില്‍ പങ്കെടുക്കുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

Back to top button
error: