NEWS

തൃക്കാക്കരയിൽ 68.75 ശതമാനം പോളിങ്, പ്രതീക്ഷയോടെ മുന്നണികൾ

കൊച്ചി: ഒരു മാസത്തിലേറെ നീണ്ട ഉദ്വേഗങ്ങൾക്ക് ഒടുവിൽ തൃക്കാക്കരയിൽ വോട്ടെടുപ്പ് പൂർത്തിയായി.പോളിങ് സമയം പൂർത്തിയായപ്പോൾ 68.75 ശതമാനം പേർ വോട്ട് ചെയ്തു. 1,96,805 വോട്ടർമാരിൽ 1,35,320 പേരാണ് വോട്ടു ചെയ്തത്.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതൽ കനത്ത പോളിങാണ് തൃക്കാക്കരയിൽ രേഖപ്പെടുത്തിയത്. മണ്ഡലത്തിലുടനീളം ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. പോളിങ് ശതമാനം ഉയരുന്നത് തങ്ങൾക്ക് അനുകൂലമാണെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെട്ടത്.വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

Back to top button
error: