
തിരുവനന്തപുരം: കാല് നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാവുന്നു.മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തേ നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിക്കുകയും ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് മരവിപ്പിച്ച പദ്ധതിക്ക് വീണ്ടും വഴിതുറന്നത്.
അടിസ്ഥാന സൗകര്യ-ഗതാഗത പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രി-ഗതിശക്തി മിഷനില്‍ ഉള്‍പ്പെടുത്തിയാവും നിര്‍മ്മാണം.സംസ്ഥാന-റെയില്‍വേ സംയുക്ത കമ്ബനിയായ കേരളാ റെയില്‍വേ വികസന കോര്പറേഷന് (കെ-റെയില്‍) നിര്‍മ്മാണ ചുമതല നല്കാന് റെയില്‍വേ ബോര്‍ഡ് പ്രാഥമിക തീരുമാനമെടുത്തിട്ടുണ്ട്.ചെലവിന്റെ പകുതി വഹിക്കാമെന്നും, നിര്‍മ്മാണം കെ-റെയിലിനെ ഏല്‍പ്പിക്കണമെന്നും സംസ്ഥാന മന്ത്രിസഭ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഇതേത്തുടർന്ന് റെയില്‍വേയുടെ നിര്‍ദ്ദേശ പ്രകാരം, കെ-റെയില്‍ തയ്യാറാക്കിയ 3347.35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കൊച്ചിയിലെ ഫിനാന്‍സ് വിഭാഗം അംഗീകരിച്ച് ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറി.പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് ഉറപ്പു നല്‍കിയിരുന്നു.ഇപ്പോൾ ഈ പദ്ധതി പ്രധാനമന്ത്രി-ഗതിശക്തി മിഷനില്‍ ഉള്‍പ്പെടുത്തിയതോടെ ഏറെക്കുറെ നടക്കുമെന്ന് ഉറപ്പായിരിക്കയാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
നാരായണിയുടെ നല്ല നടപ്പ് തുടങ്ങിയിട്ട് അരനൂറ്റാണ്ട് -
അതും കൈവിട്ടു പോയി;ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ കൃത്രിമ ഭ്രൂണം നിര്‍മിച്ച് ഗവേഷകർ -
ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച ബസ് യാത്ര -
മികച്ച ചികിത്സ നല്കിയാലും ചിലപ്പോള്‍ രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരും; ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ ക്രിമിനൽ കുറ്റമാണ് -
ദുബായിലെ ഹൈന്ദവ ക്ഷേത്രം ഒക്ടോബര്‍ നാലിന് തുറക്കും -
താലിബാന്റെ അടുത്ത ‘ഉന്നതൻമാരും’ കൊല്ലപ്പെട്ടു -
സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കരിപ്പൂരിൽ എയർപോർട്ട് ജീവനക്കാരൻ പിടിയിൽ -
ചൈനീസ് സ്മാര്‍ട് ഫോണുകള്‍ ഇന്‍ഡ്യയില്‍ നിരോധിക്കുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് -
കൂട്ടിയിടിച്ച കാറിൽ നിന്നും കണ്ടെത്തിയത് 90 കുപ്പി വിദേശമദ്യം -
റോഡരികില്‍ സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം -
ഡി ജെ ഗാനത്തോടൊപ്പം ദേശീയപതാക വീശി നൃത്തം ചെയ്ത് ബിജെപി അധ്യക്ഷൻ -
അവധി ദിവസങ്ങളിലും പോസ്റ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും -
ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം -
പ്രധാനമന്ത്രിക്ക് പുതിയ ആഡംബരി വസതി ഒരുങ്ങുന്നു, ചെലവ് 467 കോടി -
ഓണത്തിന് ഇനി ഒരുമാസം;ട്രെയിനുകളിലെങ്ങും ടിക്കറ്റ് കിട്ടാനില്ല