കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

പന്തളം: കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.കുരമ്പാല വള്ളികാവിനാൽ [സന്തോഷ് ഭവനം ] ശശി യുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടു കുടി എം.സി.റോഡിൽ ഇടയാടി സ്കൂൾജംഗ്ഷന് സമീപം വച്ചാണ് അപകടം നടന്നത്.

റോഡ് മുറിച്ച് കടക്കുമ്പോൾ അടൂർ ഭാഗത്ത് നിന്നും പന്തളത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ശാരിക.
 മകൾ : അമൃത
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version