കുവൈത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ റായ് പ്രദേശത്ത് വന്‍ തീപിടുത്തം. ടെന്റുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളും മറ്റും വില്‍പന നടത്തിയിരുന്ന താത്കാലിക ഷെഡുകളിലാണ് തീപിടിച്ചത്. ഇവിടെ 4000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് തീ പടര്‍ന്നുപിടിച്ചതായി കുവൈത്ത് ഫയര്‍ ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

നാല് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ ശ്രമകരമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണ സാമഗ്രികളും മറ്റും കത്തിനശിച്ചതിലൂടെ കോടികളുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപിടുത്തത്തിന്റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് വിപുലമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version