ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി അ​റ​സ്റ്റി​ൽ

ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യ്ൻ അ​റ​സ്റ്റി​ൽ. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് (ഇ​ഡി) സ​ത്യേ​ന്ദ​ർ ജെ​യ്നി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഹ​വാ​ല ഇ​ട​പാ​ട് കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

 

സ​ത്യേ​ന്ദ​ർ ജെ​യ്നി​നെ​തി​രെ മൊ​ഴി​യു​ണ്ടെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​യാ​യ സ​ത്യേ​ന്ദ​ർ ജെ​യ്നി​ന് 2015-16 കാ​ല​യ​ള​വി​ൽ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു സ്ഥാ​പ​ന​വു​മാ​യി ഹ​വാ​ല ഇ​ട​പാ​ടി​ൽ പ​ങ്കെ​ടു​ത്ത​താ​യും ഇ​ഡി ആ​രോ​പി​ച്ചു.

 

ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 4.81 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടി ര​ണ്ട് മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് അ​റ​സ്റ്റ്.

 

അ​തേ​സ​മ​യം സ​ത്യേ​ന്ദ​ർ ജെ​യ്നി​ന്‍റെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് ആം​ആ​ദ്മി പാ​ർ​ട്ടി അ​റി​യി​ച്ചു. നേ​ര​ത്തെ സി​ബി​ഐ​യും ജെ​യ്നി​നെ കു​ടു​ക്കാ​ൻ നോ​ക്കി​യ​താ​ണെ​ന്നും ആം​ആ​ദ്മി കൂ​ട്ടി​ച്ചേ​ർ​ത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version