
ചാലക്കുടിയിൽ വിദ്യാർഥിനിയെ രണ്ടംഗ സംഘം മർദിച്ചതായി പരാതി. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് മർദിച്ചെന്നാണ് പരാതി. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പരാതി ഉന്നയിച്ചത്.
മർദനത്തിനുശേഷം കുട്ടിയുടെ തലമുടിയും മുറിച്ചെന്നും പരാതിയുണ്ട്. ഇരുവരും മുഖം മറച്ചിരുന്നെന്നും കുട്ടി മൊഴി നൽകി. സംഭവത്തിൽ കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061