തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി.ഡിപ്പോ എൻജിനീയർ തൂങ്ങിമരിച്ച നിലയിൽ 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.പാപ്പനംകോട് ഡിപ്പോയിലെ ഡിപ്പോ എൻജിനീയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മനോജ് എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് ഡിപ്പോയിൽ ഇദ്ദേഹം താമസിച്ചിരുന്ന മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ ഡിപ്പോ എൻജിനീയറായിരുന്ന മനോജിനെ കുറച്ചുദിവസങ്ങൾക്കു മുൻപാണ് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയത്.അച്ചടക്ക നടപടിയുടെ ഭാഗമായായിരുന്നു ഈ സ്ഥലംമാറ്റം. ഒരാഴ്ച മുൻപാണ് ഇദ്ദേഹം ഇവിടെയെത്തി ചുമതല ഏറ്റെടുത്തത്.
പുതിയ വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മനോജ് വായ്പ ആവശ്യങ്ങൾക്കായി ബാങ്കിൽ ചെന്നപ്പോൾ കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ആയതിനാൽ വായ്പ തരാനാകില്ലെന്ന് ബാങ്കിൽനിന്ന് പറഞ്ഞിരുന്നെന്ന് മനോജിന്റെ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ട്.ബാങ്കിന്റെ ഈ നിലപാടിൽ മനോജിന് വിഷമം ഉണ്ടായിരുന്നെന്നും സഹപ്രവർത്തകർ കൂട്ടിച്ചേർത്തു.അതേസമയം, ഇതാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.മലപ്പുറം സ്വദേശിയാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version