NEWS

ഗുരുവായൂരിൽ നിന്ന് 3 കിലോ സ്വർണവും പണവും കവർന്ന സംഭവം; പ്രതി ഡൽഹിയിൽ പിടിയിൽ

തൃശൂർ: ഗുരുവായൂരിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്ന് കിലോ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന കേസിലെ പ്രതി ഡൽഹിയിൽ പിടിയിലായി.എടപ്പാളിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ധർമ്മരാജാണ് പിടിയിലായത്. വിമാനമാർഗം പ്രതിയെ ഗുരുവായൂരിലെത്തിച്ചിട്ടുണ്ട്.
ആനക്കോട്ട റോഡിൽ തമ്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ കെ.വി. ബാലന്റെ വീട്ടിലായിരുന്നു കവർച്ച. മെയ് 12 വ്യാഴാഴ്ച രാത്രി ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലാണ് കവർച്ച നടന്നത്.സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.
അജ്മാനിൽ ജയ ജൂവലറി ഉടമയാണ് ബാലൻ.വീടിന്റെ മതിൽ ചാടിയശേഷം, പിൻവശത്തെ ഇരുമ്പുഗോവണി വഴി ബാൽക്കണിയിലെത്തി, വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്നുവെന്നാണ് പോലീസ് പറയുന്നത്.താഴത്തെ മുറിയിലെ അലമാരയുടെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നത്. മുകളിലെ നാല് മുറികളിലും അലമാരകളുണ്ടെങ്കിലും അവ തുറന്നിരുന്നില്ല.

Back to top button
error: