ഇടുക്കിയിൽ അന്യസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സുഹൃത്ത് ഓടി രക്ഷപ്പെട്ടു; നാലു മലയാളികൾ അറസ്റ്റിൽ

ഇടുക്കി :ശാന്തൻപാറയിൽ പതിനഞ്ചുകാരി കൂട്ട ലൈംഗിക അതിക്രമത്തിനിരയായി. ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെയാണ് നാലുപേർ ചേർന്ന് ആക്രമിച്ചത്.തേയിലത്തോട്ടം കാണാൻ സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെൺകുട്ടി.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
മധ്യപ്രദേശുകാരിയായ പെൺകുട്ടി സുഹൃത്തിനൊപ്പമാണ് സ്ഥലത്തെത്തിയത്.തേയിലത്തോട്ടം കാണുന്നതിനിടയിൽ അവിടെ എത്തിയ നാലുയുവാക്കൾ ചേർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.ഇതോടെ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടു.തുടർന്ന് പെൺകുട്ടിക്കു നേരെ യുവാക്കൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.പിടിയിലായ നാലു പേരും മലയാളികളാണ്.ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version