NEWS

ചവിട്ടുപടിയില്‍ ചെളി പറ്റി,ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഓയൂർ പൂയപ്പള്ളിയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.പൂയപ്പള്ളി ഒട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പൂയപ്പള്ളി മേലൂട്ട് വീട്ടില്‍ ബിജുവിനെയാണ് (56) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ബിജുവിന്റെ ഭാര്യ അന്നമ്മയാണ് (52) പൊള്ളലേറ്റ് മരിച്ചത്.കഴിഞ്ഞ 10ന് വൈകിട്ട് 6 ഓടെയാണ് പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.18ന് രാവിലെ 8 ഓടെ മരിച്ചു.

മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ സഹോദരങ്ങള്‍ കൊല്ലം റൂറല്‍ പൊലീസ് മേധാവിക്കും, കൊട്ടാരക്ക ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

 

സംഭവ ദിവസം വൈകിട്ട് മഴ ചാറി.തുടര്‍ന്ന് മുറ്റത്ത് കിടന്ന തുണി എടുത്തുകൊണ്ടു വന്ന അന്നമ്മയുടെ കാലില്‍ നിന്ന് ചവിട്ടുപടിയില്‍ ചെളി പറ്റി.അന്നേരമാണ് ബിജു ഓട്ടം കഴിഞ്ഞ് വന്നത്.ഇതുകണ്ട ബിജു ബഹളമുണ്ടാക്കി.എനിക്ക് നല്ല ക്ഷീണമുണ്ട്,​ ഞാന്‍ കുറച്ച്‌ നേരം കിടന്നിട്ട് ചെളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു.എന്നാല്‍ ഉടന്‍ ചെളി കഴുകിക്കളയണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി ബിജു വീണ്ടും ഓട്ടോയുമായി പോയി.തിരികെയെത്തുമ്പോഴും അന്നമ്മ കിടക്കുകയായിരുന്നു.ഇത് കണ്ട് പ്രകോപിതനായ ബിജു കിടപ്പ് മുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന അന്നമ്മയുടെ മെത്തയ്ക്ക് ചുറ്റും പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.

Back to top button
error: