NEWS

അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകൾ ഒരു വർഷം കൊണ്ട് ഇരട്ടിയായി; മോദിയുടെ നോട്ട് നിരോധനം ആനമണ്ടത്തരമെന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം വൻ പരാജയമെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്.രാജ്യത്ത് കള്ളനോട്ടുകൾ വർധിക്കുന്നായി റിസർവ് ബാങ്കിന്റെ പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെയും 2000 രൂപയുടേയും കള്ളനോട്ടിൽ വൻ വർധനവുണ്ടായി.101.9 ശതമാനം വർധനവാണ് 500ന്റെ കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായത്.2000ത്തിന്റെ കള്ളനോട്ടുകൾ 54.16 ശതമാനവും വർധിച്ചു.
 റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ കടന്നാക്രമിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ചമാത്രമാണ് നോട്ട് നിരോധനംകൊണ്ടുണ്ടായ നേട്ടമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
 തൃണമൂൽ കോൺഗ്രസ് നേതാക്കളും കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളെങ്ങനെയാണ് നോട്ടുനിരോധനത്തിലൂടെ എല്ലാ കള്ളനോട്ടുകളും തുടച്ചുനീക്കുമെന്ന് രാജ്യത്തിന് ഉറപ്പുനൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ചോദിച്ചു. ആർ.ബി.ഐ റിപ്പോർട്ടും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

Back to top button
error: