NEWS

ഐപിഎൽ ഫൈനൽ: രാജസ്ഥാൻ റോയൽസ് തോൽവിയിലേക്കെന്ന് സൂചന

അഹമ്മദാബാദ് : ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് തോൽവിയിലേക്ക് എന്ന് സൂചന.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടിയത്.അതേസമയം15 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് 97 റൺസ് നേടിയിട്ടുണ്ട്.
തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ബൗളര്‍മാരാണ് പേരുകേട്ട രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.39 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാൻ നിരയിൽ പിടിച്ചു നിന്നത്.11 പന്തുകളില്‍ നിന്ന് 14 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.സഞ്ജുവിന് പകരം വന്ന ദേവ്ദത്ത് പടിക്കൽ 10 പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് മടങ്ങി.
ഗുജറാത്തിനു വേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു.സായ് കിഷോര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Back to top button
error: