കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു

കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു.കൊല്ലംകാവ് തത്തൻകോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്.

 

രാവിലെ 11.30 നോടെയാണ് സംഭവം. മകൾ ഫൗസിയ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴെതട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള ചവിട്ട് തൊടിയില്ലാത്തതും മായ കിണറ്റിൽ അകപ്പെട്ട സബീന യെ രക്ഷിക്കാനിറങ്ങാൻ കഴിഞ്ഞില്ല.നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങുകയും റോപ്പിൽ തൂങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിങ്ങിനുള്ളിൽ കയറ്റി യിരുത്തുകയും നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് വലിച്ചു കരയ്ക്ക് കയറ്റുകയും അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

 

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ വിപിൻ, നിസ്സാം, മനോജ്‌, അരുൺ ഹോം ഗാർഡ് അജി, സതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version