NEWS

സ്വന്തം പുരയിടത്തിൽ കൃഷിയും വിൽപ്പനയും; കഞ്ചാവ് കച്ചവടക്കാരൻ പിടിയിൽ

നെടുമങ്ങാട്: വീട്ടുവളപ്പിൽ കഞ്ചാവുചെടികൾ നട്ടുവളർത്തി വിൽപ്പന നടത്തിയിരുന്ന കേസിൽ ഒരാൾ അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കിൽ എൻ.ഫൈസലി(20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.

 

 

കഞ്ചാവു വിൽപ്പനയുള്ള ഫൈസൽ വിൽപ്പനയ്ക്കായിട്ടാണ് വീട്ടിൽ കഞ്ചാവുചെടികൾ നട്ടുവളർത്തിയതെന്ന് പോലീസ് പറഞ്ഞു.ഈ പ്രദേശത്ത് കഞ്ചാവു വിൽപ്പന നടത്തുന്ന പത്തിലധികം യുവാക്കൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.ഒരുമാസം മുൻപ് ഇതിൽ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു.

 

 

ബൈക്കുകളിൽ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവർ കഞ്ചാവ് വിൽക്കുന്നത്.പ്രധാനമായും കോളേജ് വിദ്യാർഥികളാണ് ഇവരുടെ ഇര.നെടുമങ്ങാട് സി.ഐ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Back to top button
error: