സിപിഐഎം × പി സി ജോർജ്ജ്; കുറുക്കന്റെ കൗശലത്തോടെ തൃക്കാക്കരയിൽ ബിജെപി

തൃക്കാക്കര: സിപിഎമ്മിനു 100 തികയ്ക്കുക.ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കുക.ചിത്രത്തിലേ ഇല്ലാതെ കോൺഗ്രസ്സും.ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അവസാനിക്കുമ്പോൾ തൃക്കാക്കരയിലെ സ്ഥിതി ഇതാണ്.
തൃക്കാക്കരയിലെ സമുദായ വോട്ടുകൾ എന്ന് പറയുന്നത്,
ക്രിസ്ത്യൻ വോട്ട് ശതമാനം 37
ഹിന്ദു ശതമാനം 43
മുസ്ലിം വോട്ട് 20.
ഇതാണ് തൃക്കാക്കരയിലേ വോട്ട് നിലകൾ.
ഇവിടെ എക്കാലവും കൂടുതൽ ശതമാനം വോട്ടുകൾ കോൺഗ്രസ് പെട്ടിയിൽ ആവുന്നത് മുസ്ലിം ക്രൈസ്തവ വോട്ടുകളാണ്.തൊട്ടു പിന്നിൽ നിൽക്കുന്ന സിപിഎമ്മിനു വിജയിച്ചു കേറാൻ ഒരൊറ്റ വഴിയേ ഉള്ളൂ കോൺഗ്രസ് വോട്ടുകൾ ഗണ്ണ്യമായി കുറക്കുക.അല്ലെങ്കിൽ
ആ വോട്ടുകൾ സിപിഎമ്മിലേക്ക് വരാൻ സാധ്യതയില്ലാത്ത സ്ഥിതിക്ക്  കോൺഗ്രസ് വോട്ടുകൾ എത്രയും പെട്ടന്ന് ബിജെപി യിലേക്ക് ആക്കികൊടുക്കുക.അതുതന്നെയാണ് തൃക്കാക്കരയിൽ സിപിഎം പയറ്റുന്ന തന്ത്രവും.മുസ്ലീം വോട്ടുകൾക്ക് വേണ്ടി പി സി ജോർജ്ജിനെ തള്ളിപ്പറയാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയതോടെ സിപിഐഎം കുഴിച്ച കുഴിയിൽ കോൺഗ്രസ് വീഴുകയും ചെയ്തു.
ഒന്നുമല്ലാത്ത ബിജെപിയെ 24 മണിക്കൂറും ടിവി ചാനലിൽ കുത്തി കയറ്റാൻ സിപിഐഎമ്മിന് സാധിക്കുന്നുണ്ട്.ബിജെപി vs സിപിഎം എന്ന നിലക്ക് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ആക്കി തീർക്കാനും അവർക്ക് കഴിഞ്ഞു.അല്ലെങ്കിൽ സിപിഐഎം× പി സി ജോർജ്ജ്.
 പി സി ജോർജ്ജിനെ തിരുവനന്തപുരത്തേക്ക് ഒപ്പിടാൻ വിളിച്ചു എന്ന് ഒരു വാർത്ത ഉണ്ടാക്കുക.അത് വഴി തൃക്കാക്കരയിലേ പരസ്യ പ്രചാരണത്തിന് പോലും പി സിയെ അനുവദിക്കാതെ സർക്കാർ കളിക്കുന്നു എന്നുള്ള ചർച്ചകൾ ഉണ്ടാക്കുക.എന്തൊക്കെ സംഭവിച്ചാലും പോലീസിനെ ധിക്കരിച്ചു പി സി തൃക്കാക്കരയിൽ പരിപാടിക്ക് എത്തുക.അത് പിന്നീട് വീണ്ടും ചർച്ചകൾ ആവുക.മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ പാകത്തിൽ എന്തെങ്ങിലും ഇട്ടു കൊടുക്കുക.ഇതാണ് സിപിഐഎം തൃക്കാക്കരയിൽ പയറ്റുന്ന തന്ത്രം.ഇതോടെ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകൾ ഏറിയ പങ്കും ബിജെപി കൊണ്ടുപോകും.
 ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം വിളിയുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുത്തതോടെ അവരുടെ വോട്ടുകൾ(അല്ലെങ്കിലും) കോൺഗ്രസിലേക്ക് പോകും.വി ഡി സതീശൻ പി സി ജോർജ്ജിനെ അനന്തപുരി പ്രസംഗത്തിന്റെ പേരിൽ തള്ളിപ്പറഞ്ഞതും ഇവിടെ ശ്രദ്ധേയമാണ്.പി സി ജോർജ്ജിനെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരിലും ബിജെപി പി സി ജോർജ്ജിന് സപ്പോർട്ട് നൽകിയതിന്റെ പേരിലും കോൺഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നതിന്റെ പേരിലും ക്രൈസ്തവരിൽ ഭൂരിഭാഗവും ബിജെപി ചായ്‌വ് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.അവരുടെ ഏക പ്രശ്നം കർണാടകയിലും ഉത്തരേന്ത്യയിലും ഉൾപ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനമാണ്.അത് ഇന്ന് പി സി ജോർജ്ജ് വ്യക്തമാക്കിയിട്ടുമുണ്ട്.ഇനി ഉത്തരേന്ത്യയിലെങ്ങാനും വല്ലവരും ക്രിസ്ത്യാനിയെ പീഡിപ്പിക്കുന്നുവെന്നറിഞ്ഞാല്‍ അവര്‍ എന്നെ വിളിച്ചാല്‍ മതി.ഞാന്‍ അത് അവസാനിപ്പിച്ചോളാമെന്നാണ് പി.സി. ജോര്‍ജ് പറഞ്ഞത്.
ഇതിൽ നിർണ്ണായക കളി കളിച്ച ബിജെപിക്ക് പക്ഷെ വോട്ട് ശതമാനം കൂട്ടുക എന്നൊരു ലക്ഷ്യം മാത്രമാണ് ഉള്ളത്.സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുള്ള കെ സുരേന്ദ്രന് ഇത് ജീവൻമരണ പോരാട്ടമാണ്.കോൺഗ്രസ്സിന്റെ ക്രൈസ്തവ വോട്ടുകൾ ബിജെപിയിലേക്ക് പോകുംതോറും സിപിഎം സ്ഥാനാർഥിക്ക് വിജയ സാധ്യത കൂടും എന്നതാണ് താളത്തിനൊപ്പം തുള്ളാൻ സിപിഐഎമ്മിനെ ഇവിടെ പ്രേരിപ്പിക്കുന്നത്.പി ടി തോമസിനോടുള്ള ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കുള്ള വിരോധവും അതിനൊരു കാരണമാണ്.ആ വോട്ടുകൾ ഒരിക്കലും തങ്ങൾക്ക് ലഭിക്കില്ലെന്ന് മറ്റാരേക്കാളും നന്നായി സിപിഐഎമ്മിന് അറിയുകയും ചെയ്യാം.
പക്ഷെ ആരൊക്കെ കളിച്ചാലും കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ മറിയുമോ എന്നത് കാത്തിരുന്നു കാണേണ്ടി വരും.കഴിഞ്ഞ തവണത്തെ പി ടി തോമസിന്റെ വിജയം തന്നെ മികച്ച ഉദാഹരണം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version