എസ്ഡിപിഐ ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്നവരല്ല; കൂടെക്കിടന്നവനേ രാപ്പനി അറിയൂ: പി.സി. ജോർജ്ജ്

തൃക്കാക്കര:രണ്ടുവര്‍ഷത്തോളം എസ്.ഡി.പി.ഐയുമായി
അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ട് പറയുന്നു, ഇവര്‍ ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്നവരല്ല എന്നും പി സി ജോർജ്ജ്.കൂടെക്കിടന്നവനേ രാപ്പനി അറിയൂവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
2015ല്‍ തനിക്ക് പിന്തുണ നല്‍കിയവരാണ് എസ്.ഡി.പി.ഐ. വി.ഡി.സതീശന്‍ മത വര്‍ഗീയ തീവ്രവാദികളുമായി ചേര്‍ന്ന് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പിണറായിയോട് മത്സരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചേ വി.ഡി.സതീശന്‍ അടങ്ങൂ. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി.ഡി. എനിക്ക് സതീശനെ കുറിച്ച്‌ ഇനിയും പറയാനുണ്ടെന്ന് സതീശനറിയാം. അത് എന്നെക്കൊണ്ട് പറയിക്കരുത് എന്നും പി സി ജോർജ്ജ് മുന്നറിയിപ്പ് നല്‍കി.
വര്‍ഗീയ പ്രീണനം നടത്തി എങ്ങനെയും വോട്ടുനേടുക മാത്രമാണ് പിണറായിയുടെയും സതീശന്റെയും ലക്ഷ്യം. കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്നും പി.സി.ജോർജ്ജ് പറഞ്ഞു.

താന്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന് പിണറായി പറയുന്നു.താന്‍ ആരെയും കൊന്നിട്ടില്ല. കലാപത്തിന് ആഹ്വാനം കൊടുത്തിട്ടില്ല.ആരുടെയും കയ്യും കാലും ​വെട്ടിയിട്ടില്ല.കണ്‍മുന്നില്‍ കണ്ട സാമൂഹിക തിന്‍മകളെ ചൂണ്ടിക്കാണിക്കുകയാണ് ഞാൻ ചെയ്തത്. അത് പൊതു പ്രവര്‍ത്തകന്റെ കടമയാണ്.ഒരു സമുദായത്തിന്റെ ഏതെങ്കിലും വ്യക്തികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുമ്ബോള്‍ അത് ആ സമുദായത്തെ മുഴുവന്‍ അപമാനിക്കലാണെന്ന് വരുത്തിത്തീര്‍ത്ത് സമുദായത്തിന്റെ വോട്ട് കിട്ടാന്‍ വേണ്ടി ഇടത് വലത് മുന്നണികള്‍ ശ്രമിക്കുകയാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

തിരുവനന്തപുരത്തും വെണ്ണലയിലും സാമൂഹിക തിന്‍മകളെ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചതാണ്. അതിനെ വര്‍ഗീയ വത്കരിക്കുകയും എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തത് പിണറായി നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണ്.വി ഡി സതീശൻ രാജാവിനേക്കാൾ വലിയ രാജഭക്തി ഉള്ളയാളാണ്.ക്രിസ്ത്യാനികളെ കൊന്നൊടുക്കിയവരാണ് ബി.ജെ.പിക്കാര്‍ എന്ന് പിണറായി പറയുന്നു.ആരാണ് ​ക്രിസ്ത്യാനികളെ കൊല്ലുന്നത്. കേരള ചരിത്രത്തില്‍ ഇ.എം.എസ് സര്‍ക്കാര്‍ അങ്കമാലിയില്‍ ഗര്‍ഭിണി ഉള്‍പ്പെടെ ഏഴ് ക്രൈസ്തവരെയാണ് വെടിവെച്ചുകൊന്നത്.അന്ന് മരിച്ചവരുടെ കല്ലറ അങ്കമാലി ദേവാലയത്തില്‍ ഇപ്പോഴുമുണ്ട്.

 

ഇനി ഉത്തരേന്ത്യയിലെങ്ങാനും വല്ലവരും ക്രിസ്ത്യാനിയെ പീഡിപ്പിക്കുന്നുവെന്നറിഞ്ഞാല്‍ അവര്‍ എന്നെ വിളിച്ചാല്‍ മതി.ഞാന്‍ അത് അവസാനിപ്പിച്ചോളാമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version