താ​ത്കാ​ലി​ക വ​നി​താ​വാ​ച്ച​റെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ​രാ​തി​

പ​ത്ത​നം​തി​ട്ട ഗ​വി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ താ​ത്കാ​ലി​ക വ​നി​താ​വാ​ച്ച​റെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കു​വാ​ൻ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ വ​നം വ​കു​പ്പ് മേ​ധാ​വി​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇതിന് മുന്‍പും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

തൊഴില്‍രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക ചൂഷണം ഏറി വരുന്ന ഈ സമയത്ത് തക്കതായ ശിക്ഷ കൊടുക്കുക മാത്രമാണ് ഏക വഴി എന്ന് അഭിപ്രായം ഉയര്‍ന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version