NEWS

ചൂട് കുരു, ചൊറിച്ചിൽ, മുടികൊഴിച്ചിൽ,താരൻ തടയാം; വേപ്പില വെള്ളത്തിൽ കുളി ശീലമാക്കൂ

കാലങ്ങളായി നമ്മുടെ പറമ്പുകളിലെല്ലാം വച്ചുപിടിപ്പിച്ചിരുന്ന ഒരു വൃക്ഷമാണ് വേപ്പ്.പണ്ട് നമ്മുടെ മുത്തശ്ശിമാരൊക്കെ വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ടാണ് കുട്ടികളെയൊക്കെ കുളിപ്പിച്ചിരുന്നത്.
ചർമ്മത്തിൽ ഉണ്ടാവുന്ന ചൊറിച്ചിൽ, തലയിലെ താരൻ, പേൻശല്യം, മുടികൊഴിച്ചിൽ എന്നിവയ്ക്കൊക്കെ പരിഹാരമായി ആയുർവേദാചാര്യന്മാർ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കാൻ നിർദേശിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പനി, അലർജി, വയറ്റിലെ വിരശല്യം, മുഖക്കുരു, ശരീര ദുർഗന്ധം എന്നിവയ്ക്കെല്ലാം മരുന്നാണ് വേപ്പില വെള്ളത്തിലെ കുളി.
വേപ്പില വെള്ളം കൊണ്ട് ആവി പിടിക്കുന്നതും നല്ലതാണ്.ആര്യവേപ്പ് ആന്റി ഫംഗൽ, ആന്റി ബാക്റ്റീരിയൽ, ആന്റി വൈറൽ ഏജന്റായി പ്രവർത്തിക്കുകയും എല്ലാവിധ ചർമ്മ രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.
ആര്യവേപ്പിന്റെ ഇല അരച്ച്‌ അതിൽ നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കാം.ഇത് അകാല നര പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തമമാണ്.അതുകൊണ്ട് തന്നെ മുടിക്ക് തിളക്കം നല്‍കാനും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.വെളിച്ചെണ്ണയില്‍ ആര്യവേപ്പ് ഇട്ട് കാച്ചി അത് കൊണ്ട് തല കഴുകാം.ആ എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കാനും സഹായിക്കും.
മുടിയില്‍ മാത്രമല്ല, ത്വക്ക് രോഗങ്ങൾക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പില.പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ച് ഒരു ചെറിയ തുണിക്കഷണത്തിൽ, കിഴികെട്ടിയിട്ടു കുറച്ചു വെള്ളം ചൂടാക്കി കിഴിവെള്ളത്തിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്ത് വച്ചാൽ മുഖക്കുരുവിന് പരിഹാരമാകും.മുഖക്കുരു പാടുകൾ, വരണ്ട ചർമ്മം എന്നിവ കുറക്കാനും വേപ്പില സഹായകരമാണ്.

Back to top button
error: