NEWS

പ്രകോപനപരമായ മുദ്രാവാക്യം; കുട്ടിയും പിതാവും കസ്റ്റഡിയിൽ 

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും പിതാവും പോലീസ് കസ്റ്റഡിയിൽ.മുദ്രവാക്യം കുട്ടി സ്വയം വിളിച്ചതാണെന്നും ആരും പഠിപ്പിച്ചതല്ലെന്നും പിതാവ് അസ്‌കര്‍ ലത്തീഫ് പറഞ്ഞു.
മുൻപും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതില്‍ തെറ്റ് തോന്നുന്നില്ലെന്നും ഒരു മതത്തിനെതിരെയും പരാമര്‍ശം നടത്തിയിട്ടില്ലെന്നും  സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതില്‍ തെറ്റില്ലെന്നും പിതാവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

“അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച്‌ വന്നതാണ്. ഒളിവിലായിരുന്നില്ല. ടൂര്‍ പോയതാണ്. മുദ്രാവാക്യം വിളിക്കുമ്ബോള്‍ മകനോടൊപ്പം ഉണ്ടായിരുന്നു.ഇതിനു മുന്‍പ് വിളിച്ചിട്ടുള്ളതാണല്ലോ. എന്‍ആര്‍സി സമരത്തില്‍ വിളിച്ചതാണ്. സംഭവത്തില്‍ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഹിന്ദുമതത്തിനെയോ കൃസ്ത്യന്‍ മതത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഇതില്‍ എന്താണ് പ്രശ്‌നമെന്ന് മനസ്സിലാവുന്നില്ല.”- കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

അതേസമയം ‘വിളിച്ച മുദ്രാവാക്യങ്ങളുടെ അര്‍ഥം അറിയില്ലെന്ന് കുട്ടിയും പ്രതികരിച്ചു. ആരും വിളിക്കാന്‍ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എന്‍.ആര്‍.സിയുടെ പരിപാടിയില്‍ നിന്നാണ് മുദ്രാവാക്യം വിളിക്കാന്‍ പഠിച്ചതെന്നും കുട്ടി പറഞ്ഞു.

 

 

 കസ്റ്റഡിയിലെടുത്ത അസ്കറിനെ ഉടനെ ആലപ്പുഴയിലേക്ക് കൊണ്ട് പോകും. പൊലീസ് സംഘം കൊച്ചി പള്ളുരുത്തിയിലെ ഇവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കുമെന്നാണ് കരുതുന്നത്. മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കുന്ന വിശദീകരണം.

Back to top button
error: