KeralaNEWS

വെള്ളാപ്പള്ളിക്ക് തിരിച്ചടി, ബൈലോ പരിഷ്‌കരണത്തിന് ഹൈക്കോടതി അനുമതി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. യോഗത്തിന്‍റെ ബൈലോ പരിഷ്‌കരണത്തിന് അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. അമിതാധികാരം ജനറൽ സെക്രട്ടറിയിലേക്ക് കേന്ദ്രീകരിക്കുന്നതിനെതിരായ എറണാകുളം ജില്ല കോടതി ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു.

കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത സിംഗിൾ ബഞ്ച് വിധി നീക്കിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് നടപടി. ബൈലോ പരിഷ്‌കരണത്തിനായി സ്‌കീം വേണമെന്നതായിരുന്നു ജില്ല കോടതി ഉത്തരവ്.
യോഗത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രകിയ അടിസ്ഥാനപരമായി തെറ്റാണെന്നും ഏകാധിപത്യപരമായ സംഘടനാസംവിധാനമാണെന്നും എതിർഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു.
എന്നാൽ എസ്.എൻ.ഡി.പി യോഗം കമ്പനിയാണന്നും പബ്ളിക് ട്രസ്റ്റല്ലന്നും അതു കൊണ്ട് സ്കീം കേസ് നിലനിൽക്കില്ല എന്നുമായിരുന്നു വെള്ളാപ്പളളിയുടെ വാദം.
എസ്.എൻ.ഡി.പി യോഗം കേരള നോൺട്രേഡിംഗ് കമ്പനിയുടെ പരിധിയിൽ വരില്ല എന്നും വെള്ളാപ്പള്ളിയുടെ വാദിച്ചിരുന്നു, എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ഡിവിഷൻ ബഞ്ചിന്റെ വിധി. 2020 ആഗസ്റ്റ് മാസത്തിലവസാനിച്ച സാഹചര്യത്തിൽ പുതിയ വിധിക്ക് പ്രാധാന്യമേറെയാണ്.
ജസ്റ്റീസ് പി.ബി സുരേഷ് കുമാർ ജസ്റ്റീസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റേതാണ് വിധി

Back to top button
error: