KeralaNEWS

ഇന്ദ്രൻസിനും, മഞ്ജു പിള്ളയ്ക്കും മികച്ച നടീനടന്മാർക്കുള്ള അവാർഡുകളും, ഹോമിന് മറ്റ്അവാർഡുകളും നിഷേധിച്ചത് നിർമാതാവ് സ്ത്രീപീഡനകേസിൽ പ്രതിയായതുകൊണ്ടാണെന്ന് ആക്ഷേപം

തിരുവനന്തപുരം: പോയ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഏറെ പ്രതീക്ഷ പുലർത്തിയ സിനിമകളില്‍ ഒന്നായിരുന്നു ‘ഹോം’. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ദ്രന്‍സിന്റേയും മഞ്ജു പിള്ളയുടേയും മികച്ച പ്രകടനം കൊണ്ടും സംവിധാനമികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. എന്നാല്‍ പ്രധാന പുരസ്‌കാരങ്ങള്‍ ഒന്നും ‘ഹോം’ സിനിമയ്ക്ക് ലഭിച്ചില്ല. അത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്.

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു ആണ് സിനിമയുടെ നിര്‍മാതാവ് എന്നു കൊണ്ടാണോ ‘ഹോം’ സിനിമയെ പുരസ്‌കാരങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തിയത് എന്നാണ് ചോദ്യം.

മികച്ച സിനിമയായി ജൂറി തിരഞ്ഞെടുത്തത് ‘ഹോം’ ആണെന്ന രീതിയിലുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. മികച്ച നടനായി ഇന്ദ്രന്‍സിനേയും നടിയായി മഞ്ജു പിള്ളയേയും ഈ സിനിമയിലെ അഭിനയത്തിന് ജൂറി തിരഞ്ഞെടുത്തിരുന്നു എന്ന രീതിയിലും സൂചനകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വിജയ് ബാബു പ്രശ്‌നം കത്തി നില്‍ക്കുന്നതിനാൽ അദ്ദേഹം നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് തീരുമാനം മാറ്റിയത് എന്നാണ് വിവരം. കേസുമായി മറ്റൊരു ബന്ധവും ഈ സിനിമയ്ക്കുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അതിജീവിതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുകയും ചെയ്തു. അതിജീവിതയും മുഖ്യമന്ത്രിയും നേരിട്ടു കണ്ടതോടെ എല്ലാ തെറ്റിദ്ധാരണകളും അകന്നു. പൂര്‍ണ പിന്തുണ അറിയിച്ചിട്ടും ഉണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ബലാത്സംഗ കേസിലെ പ്രതി നിര്‍മിച്ച സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നത് ഔചിത്യമല്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയെന്നാണ് സൂചന.

Back to top button
error: