NEWS

ഇന്ത്യൻ ടീം സെലക്ടർമാർക്കുള്ള മറുപടി; സംഘനൃത്തത്തോടെ സഞ്ജുവും സംഘവും ഫൈനലിൽ

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചു. ബാംഗ്ലൂർ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ 18.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ജോസ് ബട്ലറാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ടൂർണമെന്റിലുടനീളം മാരക ഫോമിൽ കളിക്കുന്ന ബട്ലർ 60 പന്തുകളിൽ നിന്ന് 106 റൺസെടുത്ത് അപരാജിതനായി നിന്നു.മേയ് 29 ന് നടക്കുന്ന ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
2008 ന് ശേഷം രാജസ്ഥാൻ റോയൽസ് ഇതാദ്യമായാണ് ഐ.പി.എൽ ഫൈനലിൽ പ്രവേശിക്കുന്നത്.2008-ലെ പ്രഥമ ഐ.പി.എൽ കിരീടം രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു.അതിനുശേഷം 2013, 2015, 2018 സീസണുകളിൽ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനൽ കാണാതെ പുറത്തായി.ഇതിഹാസ താരം ഷെയ്ൻ വോണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകൻ എന്ന നേട്ടം സഞ്ജു സ്വന്തമാക്കി.സഞ്ജുവിന്റെ മികച്ച ക്യാപ്റ്റൻസിയാണ് രാജസ്ഥാന് ഫൈനലിലേക്കുള്ള വഴിവെട്ടിയത്. രാജസ്ഥാന് വേണ്ടി ബൗളർമാരും മികച്ച പ്രകടനം പുറത്തെടുത്തു.

Back to top button
error: