NEWS

ഞായറാഴ്ച കോട്ടയം വഴിയുള്ള 14 ട്രെയിനുകൾ റദ്ദാക്കി; ചില ട്രെയിനുകൾ ആലപ്പുഴ വഴി

കോട്ടയം:  ഏറ്റുമാനൂർ -ചിങ്ങവനം പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ഞായറാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.14 ട്രെയിൻ പൂർണമായും ആറ് ട്രെയിൻ ഭാഗികമായും റദ്ദാക്കി.ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) ഞായറാഴ്ച്ച പാലക്കാട്ടുനിന്ന് ഒന്നേകാൽ മണിക്കൂർ വൈകിയെ പുറപ്പെടുകയുള്ളൂ.6.20നാകും ട്രെയിൻ യാത്ര തിരിക്കുകയെന്ന് റെയിൽവേ അറിയിച്ചു.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
ചെന്നൈ സെൻട്രൽ – തിരുവനന്തപുരം മെയിൽ (12623), തിരുവനന്തപുരം സെൻട്രൽ – ചെന്നൈ മെയിൽ (12624), തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം – ഷൊർണൂർ വേണാട് (16302), ഷൊർണൂർ – തിരുവനന്തപുരം വേണാട് (16301), പുനലൂർ – ഗുരുവായൂർ (16327), ഗുരുവായൂർ – പുനലൂർ (16328), എറണാകുളം ജങ്ഷൻ -ആലപ്പുഴ പാസഞ്ചർ (06449), ആലപ്പുഴ – എറണാകുളം പാസഞ്ചർ (06452), കൊല്ലം – എറണാകുളം ജങ്ഷൻ മെമു (06444), എറണാകുളം – കൊല്ലം ജങ്ഷൻ മെമു (06443), എറണാകുളം ജങ്ഷൻ – കായംകുളം പാസഞ്ചർ (06451), കായംകുളം – എറണാകുളം പാസഞ്ചർ (06450, ഞായർ, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി), കോട്ടയം – കൊല്ലം പാസഞ്ചർ (06431, തിങ്കൾ മാത്രം റദ്ദാക്കി).
ഭാഗികമായി റദ്ദാക്കിയത്
 
സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (17229) തൃശൂരിൽനിന്നാകും യാത്ര പുറപ്പെടുക. തിരുവനന്തപുരത്തിനും തൃശൂരിനും ഇടയിൽ ട്രെയിൻ സർവീസില്ല.
നാഗർകോവിൽ -മംഗളൂരു പരശുറാം എക്സ്പ്രസ് (16650) ഷൊർണൂരിൽനിന്നാകും പുറപ്പെടുക. നിലമ്പൂർ റോഡ് – കോട്ടയം പാസഞ്ചർ (16325) തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. ട്രെയിൻ എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ – കോട്ടയം പാസഞ്ചർ (16366) തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
 
ആലപ്പുഴ വഴി തിരിച്ചുവിടുന്നവ
 
സിൽച്ചർ – തിരുവനന്തപുരം വീക്കിലി എക്സ്പ്രസ് (12508), ന്യൂഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ് (12626), ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526), ലോക്മാന്യതിലക് – കൊച്ചുവേളി ബൈ വീക്കിലി എക്സ്പ്രസ് (22113), തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള എക്സ്പ്രസ് (12625), കന്യാകുമാരി – പുണെ എക്സ്പ്രസ് (16382), മംഗളൂരു – നാഗർകോവിൽ പരശുറാം (16649), കൊച്ചുവേളി -ലോക്മാന്യതിലക് ബൈ വീക്കിലി ഗരീബ്രഥ് (12202), കന്യാകുമാരി – കെ എസ് ആർ- ബംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525),
നാഗർകോവിൽ – ഷാലിമാർ ഗുരുദേവ് വീക്കിലി എക്സ്പ്രസ് (12659).
 

Back to top button
error: