ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഉൾപ്പടെ 7 സൈനികർ മരിച്ചു

ശ്രീനഗർ: പർഥാപുർ സൈനിക ക്യാമ്പിലേക്ക് 26 സൈനികരുമായി പോകുകയായിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞത്. ഏഴ് സൈനികരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം.

വാഹനത്തിലുണ്ടായിരുന്നവരിൽ ചിലർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. തോയ്സ് സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റർ അടുത്തെത്തിയപ്പോൾ വാഹനം ഏകദേശം 50-60 അടി താഴ്ചയിൽ, നദിയിലേക്ക് തെന്നി മറിയുകയായിരുന്നു.

പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായി വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version