സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

പാലക്കാട്: സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.വടകര സ്വദേശി ഷിജാബിനാണ് കഴുത്തില്‍ കുത്തേറ്റത്.

ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സഹപ്രവര്‍ത്തകനായ ഉത്തമനാണ് കുത്തിയതെന്നാണ് ഷിജാബ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.തുടർന്ന് ഇയാളെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

പാലക്കാട് സിറ്റി ലോഡ്‌ജില്‍ വച്ച്‌ ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version