NEWS

പത്തനംതിട്ട കെഎസ്ആർടിസി ബസ് ടെർമിനലിൽ 50 കിടക്കകൾ ഉള്ള എസി ഡോർമിറ്ററി; 150 രൂപ വാടക

പത്തനംതിട്ട:  കെഎസ്ആർടിസി പുതിയ ബസ് ടെർമിനലിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ രാത്രി താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യം ഒരുക്കുന്നു.50 കിടക്കകൾ ഉള്ള എസി ഡോർമിറ്ററിയാണ് ഒരുക്കുന്നത്.
ശബരിമല,ഗവി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നവർക്കും  രാത്രി ഇവിടെ എത്തിയ ശേഷം ബസ് കിട്ടാതെ വിഷമിക്കുന്നവർക്കും ഡിപ്പോയിൽ രാത്രി താമസിക്കുന്നതിന് ഇതു പ്രയോജനപ്പെടുത്താം.150 രൂപയാണു വാടക.ടെർമിനൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതിന് സൗകര്യം ഒരുക്കുന്നത്.

Back to top button
error: