NEWS

പരിചയത്തിലുള്ള പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; 19-കാരൻ അറസ്റ്റിൽ

കൊല്ലം:പരിചയക്കാരിയായ പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ.തങ്കശ്ശേരി ബിഷപ്പ് ഹൗസിനു സമീപം താമസിക്കുന്ന ആൽവിൻ (19) ആണ് അറസ്റ്റിലായത്.
വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു സ്ഥിരീകരിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Back to top button
error: