NEWS

നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിലും ഒരു റയിൽവെ സ്റ്റേഷനായാലോ; റയിൽവെ സ്റ്റേഷനും ബ്രാന്‍ഡ് ചെയ്യപ്പെടുന്നു

എറണാകുളം : റെയില്‍വേ സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യാന്‍ ദക്ഷിണ റെയില്‍വേ കരാര്‍ ക്ഷണിച്ചു.ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും കരാറില്‍ പങ്കെടുക്കാം. സ്റ്റേഷന്റെ പേരിനു മുന്നിലോ പിറകിലോ ബ്രാന്‍ഡ് പേരോ ലോഗോയോ ചേര്‍ക്കാം. സ്റ്റേഷനില്‍ സ്ഥലപ്പേരു പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലായിടത്തും ബ്രാന്‍ഡ് നാമം എഴുതാം.

 

 

 

അതേസമയം റെയില്‍വേ ട്രാക്കുകളിലോ ടിക്കറ്റുകളിലോ വെബ്സൈറ്റുകളിലോ അനൗണ്‍സ്മെന്റ് സിസ്റ്റത്തിലോ ബ്രാന്‍ഡിന്റെ പേരുണ്ടാകില്ല.ഒന്നോ അതിലധികമോ സ്റ്റേഷനുകള്‍ ഒരുമിച്ചു കരാര്‍ എടുക്കാനുള്ള സൗകര്യമുണ്ട്.കരാര്‍ നേടുന്നവര്‍ക്കു സ്റ്റേഷന്റെ സര്‍ക്കുലേറ്റിങ് ഏരിയയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയുണ്ടാകുമെന്നു ദക്ഷിണ റെയിൽവേ കമേഴ്സ്യല്‍ വിഭാഗം അധികൃതര്‍ പറഞ്ഞു.

Back to top button
error: