BusinessTRENDING

പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ അറ്റാദായത്തില്‍ 10 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (പിഎഫ്‌സി) അറ്റാദായത്തില്‍ വര്‍ധന. പ്രധാനമായും ഉയര്‍ന്ന വരുമാനത്തിന്റെ ബലത്തില്‍, പിഎഫ്‌സി കണ്‍സോളിഡേറ്റഡ് അറ്റാദായം 2022 മാര്‍ച്ച് പാദത്തില്‍ 10 ശതമാനം വര്‍ധിച്ച് 4,295.90 കോടി രൂപയിലെത്തി. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,906.05 കോടി രൂപയായിരുന്നുവെന്ന് ബിഎസ്ഇ ഫയലിംഗില്‍ കമ്പനി പറഞ്ഞു.

ഈ പാദത്തിലെ മൊത്തവരുമാനം, മുന്‍ വര്‍ഷം ഇതേ കാലയളവിലെ 18,155.14 കോടി രൂപയില്‍ നിന്ന് 18,873.55 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 15,716.20 കോടി രൂപയില്‍ നിന്ന് 18,768.21 കോടി രൂപയായി ഉയര്‍ന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനമായ 71,700.67 കോടി രൂപയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 76,344.92 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 1.25 രൂപ ലാഭവിഹിതം കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2021-22 ലെ ഓഹരിയൊന്നിന് 10.75 രൂപയുടെ ഇടക്കാല ലാഭവിഹിതത്തിന് പുറമേയാണിത്.

Back to top button
error: