IndiaNEWS

തമിഴിനെയും ഔദ്യോ​ഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സ്റ്റാലിൻ

   തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭ്യർത്ഥിച്ച് ഒരു കാര്യം മാത്രം. ഹിന്ദി ഭാഷയെ പോലെ തമിഴ് ഭാഷയേയും ഔദ്യോഗിക ഭാഷയാക്കണം എന്നായിരുന്നു ആ അഭ്യർത്ഥന. തമിഴ്‌നാട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തിയാണ് സ്റ്റാലിൻ തന്റെ ആവശ്യം അറിയിച്ചത്. യു.പി.എ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു. തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച ബില്‍ നേരത്തെ തമിഴ്‌നാട് നിയമസഭ പാസാക്കിയതാണ്. പക്ഷെ ഗവര്‍ണര്‍ ഇതുവരെ കേന്ദ്രത്തിന് അയച്ചിട്ടില്ല. ബില്‍ പാസാക്കി 200 ദിവസത്തിന് ശേഷം അത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാല്‍, തമിഴ്‌നാട് നിയമസഭ ഏകകണ്ഠേന ബില്‍ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ് അനശ്വരമായ ഭാഷയാണെന്നും തമിഴ് സംസ്കാരം ആഗോളമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തി. തമിഴ് ഔദ്യോഗിക ഭരണഭാഷയാക്കണം എന്നത് ഡി.എം.കെയുടെ ഏറെക്കാലത്തെയും ആവശ്യമാണ്. യുപിഎ ഭരണകാലത്താണ് തമിഴിനെ ശ്രേഷ്ഠ ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

സ്റ്റാലിൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ തമിഴ്നാട് സന്ദർശനമാണിത്. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ പ്രൗഢഗംഭീരമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയത്. ഉദ്ഘാടന വേദിയിലേക്ക് റോഡ് ഷോയായാണ് മോദി എത്തിയത്. മധുര – തേനി റെയിൽപ്പാത, താംബരം – ചെങ്കൽപ്പേട്ട് സബ് അർബൻ പാത എന്നിവയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. 11 പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും നടന്നു.

നെഹ്രു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങുകൾ. 31,400 കോടി ചെലവുള്ള 11 പദ്ധതികൾക്കാണ് തറക്കല്ലിട്ടത്.

Back to top button
error: