അസമിൽ കൂട്ടബലാത്സംഗക്കേസ് പ്രതികളിലൊരാളെ പോലീസ് വെടിവച്ചു കൊന്നു

കൊക്രജാർ:അസമിൽ കൂട്ടബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു.പോലീസിന്റെ തന്നെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു പൊലീസ് വെടിയുതിർക്കുകയായിരുന്നു. അഫ്രുദ്ദീൻ എന്ന യുവാവാണ് പോലീസിന്റെ വെടിയേറ്റ് കൊക്രജാറിലെ ആർഎൻബി സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 3 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്താൻ അഫ്രുദ്ദീനെ സംഭവസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥന്റെ പിസ്റ്റൾ തട്ടിയെടുക്കുകയും, പൊലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.ഉടൻ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ ഇയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.വലതുകാലിന് വെടിയേറ്റ ഇയാളെ  കൊക്രജാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് പലചരക്ക് കടയിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.സംഭവത്തിൽ മുഴുവൻ പ്രതികളെയും കൊക്രജാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version