നാലുദിവസമായി റോഡ് അരികില്‍ നിര്‍ത്തിയിട്ട കാര്‍; ഉള്ളില്‍ യുവ അധ്യാപകന്‍റെ മൃതദേഹം

മേട്ടുപ്പാളയം: നാലുദിവസമായി റോഡ് അരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിന്‍റെ മൃതദേഹം. മേട്ടുപ്പാളയം-ഊട്ടി റോഡില്‍ ബ്ലാക്ക് തണ്ടറിന് സമീപത്താണ് സംഭവം. ഇവിടെ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് നാല്‍പ്പതുകാരന്‍റെ മൃ-തദേഹം കണ്ടെത്തിയത്. ഇയാള്‍ ഊട്ടി യെല്ലനല്ലി ചാത്തൂര്‍ സ്വദേശി രഞ്ജിത്താണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് ഒരാള്‍ കാറിനുള്ളില്‍ ഉള്ളതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. മേട്ടുപാളയം പൊലീസ് എത്തി കാര്‍ പരിശോധിച്ച്. അതില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് വഴിയാണ് രഞ്ജിത്തിനെ തിരിച്ചറിഞ്ഞത്.

ഗൂഡല്ലൂര്‍ മണ്ണൂത്ത് വയല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. മരണം നടന്ന് മൂന്നുദിവസമെങ്കിലും ആയിട്ടുണ്ടെന്ന് പോലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version