കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ്; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയില്‍

കായംകുളം: ഒരാഴ്ച മുൻപ് വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനിയും കാമുകനും എം.ഡി.എം.എയുമായി പൊലീസ് പിടിയില്‍. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്ബള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ലസ് ടു വിദ്യാര്‍ഥിയായ കായംകുളം കണ്ണമ്ബള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇവര്‍ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു.ഇരുവരും ക്ഷേത്രത്തില്‍ വച്ച്‌ മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version