കുഞ്ഞുങ്ങളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റിൽ

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍  കുഞ്ഞുങ്ങളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റില്‍.
അഞ്ചുതെങ്ങ് മാടന്‍വിള വീട്ടില്‍ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് പ്രവീൺ നിവാസില്‍ പ്രവീണ്‍ (32) എന്നിവരെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 21ന് ഉച്ചയ്ക്ക് 10 ഉം 12 ഉം വയസുള്ള മക്കളെ ഉപേക്ഷിച്ച്‌ അഞ്ചര വയസുള്ള ഇളയ കുഞ്ഞുമായി അനീഷ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.അനീഷയെ കാണാതായതിന് പിന്നാലെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അഞ്ചുതെങ്ങ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതും കാമുകനോടൊപ്പം അനീഷയെ കണ്ടെത്തിയതും.

കാമുകന്റെ ബന്ധു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തില്‍ അഞ്ചുതെങ്ങ് എസ് എച്ച്‌ ഒ ചന്ദ്രദാസ്, ജി എസ് ഐ ഗോപകുമാര്‍, സിപിഒ ഷാന്‍, മനോജ് , ഹേമവതി എന്നിവര്‍ അടങ്ങിയ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version