ഐപിഎൽ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് – ആര്‍സിബി പോരാട്ടം

അഹമ്മദാബാദ്: ആവേശമായ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് പുറത്തേക്കുള്ള വഴികാട്ടി ആര്‍സിബി ഐപിഎൽ ക്വാളിഫയര്‍ ടിക്കറ്റ് നേടി.ഇതോടെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് – ആര്‍സിബി പോരാട്ടത്തിന് ആരാധകര്‍ സാക്ഷിയാവും.
 നാളെ (27-5-2022) നടക്കുന്ന രണ്ടാം ക്വാളിഫയറിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് വേദിയാവുന്നത്. വൈകീട്ട് 7.30നാണ് മത്സരം.ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച്‌ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ടിക്കറ്റെടുത്ത് കഴിഞ്ഞു.രണ്ടാം ക്വാളിഫയറില്‍ ജയിച്ച്‌ ഗുജറാത്തിന്റെ എതിരാളികളായി ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് – ആര്‍സിബി എന്നിവരില്‍ ആര് എത്തുമെന്നത് കാത്തിരുന്ന് കാണാം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version