NEWS

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും കോടികളുടെ സൗഭാഗ്യം

ദുബായ്: ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും കോടികളുടെ സൗഭാഗ്യം.
രണ്ട് മലയാളികളെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്.ഇരുവര്‍ക്കും ഏഴ് കോടി 75 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അബുദാബിയില്‍ വര്‍ക് ഷോപ്പ് സൂപ്പര്‍വൈസറായ കണ്ണൂര്‍ സ്വദേശി ജോണ്‍സണ്‍ ജേക്കബ് (46), രാഹുല്‍ രമണന്‍ എന്നിവരാണ് കോടിപതികളായത്. ഇരുവര്‍ക്കും ഏഴു കോടി എഴുപതിയഞ്ചു ലക്ഷത്തിലേറെ രൂപ (10 ലക്ഷം ഡോളര്‍) വീതം ലഭിക്കും.
മറ്റു നറുക്കെടുപ്പുകളില്‍ മുംബൈക്കാരനായ ജിതേന്ദ്ര ശര്‍മ മെഴ്‌സിഡസ് എസ് 500 കാറും മലയാളിയായ നഫ്‌സീര്‍ ചേലൂര്‍ ബിഎംഡബ്ല്യു എസ് 1000 മോട്ടോര്‍ബൈക്കും സ്വന്തമാക്കി.

Back to top button
error: