
മാന്നാർ: ജോലി കഴിഞ്ഞ് മടങ്ങവേ മരംകയറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു. ബുധനൂർ എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയിൽ സുനിൽ ഭവനത്തിൽ ഓമനക്കുട്ടൻ (65) ആണ് മരിച്ചത്. മരംകയറ്റ തൊഴിലാളിയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ വീടിനു സപീപത്ത് വെച്ചായിരുന്നു അപകടം. അതെ വാഹനത്തിൽ തന്നെ പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കൾ: സുനിത, പരേതനായ സുനിൽ. മരുമകൻ രാജേഷ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061