IndiaNEWS

ജ​മ്മു​കാ​ഷ്മീ​രി​ൽ ടി​ക്ടോ​ക് താ​ര​മാ​യ യു​വ​തി​യെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ന്നു

ജ​മ്മു​കാ​ഷ്മീ​രി​ൽ ടി​ക്ടോ​ക് താ​ര​മാ​യ യു​വ​തി​യെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ന്നു. ബു​ദ്ഗാം സ്വ​ദേ​ശി അ​മ്രീ​ൻ ഭ​ട്ട് (35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു​വാ​യ 10 വ​യ​സു​കാ​രി​ക്ക് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു.

 

ബു​ധ​നാ​ഴ്ച രാ​ത്രി 7.55 ന് ​അ​മ്രീ​ൻ ഭ​ട്ടി​ന്‍റെ വീ​ടി​നു നേ​ർ‌​ക്ക് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ അ​മ്രീ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ഫ​ർ​ഹാ​ൻ സു​ബൈ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

പോലീസ് പ്ര​ദേ​ശം വ​ള​യു​ക​യും അ​ക്ര​മി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ചൊ​വ്വാ​ഴ്ച ശ്രീ​ന​ഗ​റി​ലെ വീ​ടി​ന് പു​റ​ത്ത് പോ​ലീ​സു​കാ​ര​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ച് കൊ​ന്നി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​ന്‍റെ ഏ​ഴു​വ​യ​സു​ള്ള മ​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Back to top button
error: