ക​ന​ത്ത മ​ഴ​യ്ക്ക് താ​ൽ​ക്കാ​ലി​ക ശ​മ​ന​മാ​യി

ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് തു​ട​ർ​ന്ന ക​ന​ത്ത മ​ഴ​യ്ക്ക് താ​ൽ​ക്കാ​ലി​ക ശ​മ​ന​മാ​യി. മ​ഴ കു​റ​ഞ്ഞ​തോ​ടെ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു.

 

ശ​നി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്തെ​വി​ടെ​യും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള തീ​ര​ത്തും ക​ർ​ണാ​ട​ക​തീ​ര​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ണ്ടാ​യി​രു​ന്ന നി​രോ​ധ​ന​വും പി​ൻ​വ​ലി​ച്ചു.

 

തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​നി​യാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​യി​രു​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം ഞാ​യ​റാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version