വി​നാ​യ​ക് ഗോ​ഡ്സെ​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ നാ​യ​ക​ൻ : ഹി​ന്ദു​മ​ഹാ​സ​ഭ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ

ഗാ​ന്ധി​യെ വെ​ടി​വ​ച്ചു​കൊ​ന്ന നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ നാ​യ​ക​ൻ എ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഹി​ന്ദു​മ​ഹാ​സ​ഭ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മു​ന്നാ​കു​മാ​ർ ശ​ർ​മ. ഗാ​ന്ധി​വ​ധം ശ​രി​യാ​യ ന​ട​പ​ടി​യാ​യി​രു​ന്നു​വെ​ന്നും തൃ​ശൂ​ർ പ്ര​സ്ക്ല​ബ്ബി​ൽ ന​ട​ത്തി​യ വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

ഗാ​ന്ധി ഒ​രു തെ​റ്റാ​യി​രു​ന്നു​വെ​ന്നും ഗോ​ഡ്സേ​യാ​ണ് ശ​രി​യെ​ന്നും ശ​ർ​മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​യു​മാ​യി രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ക​യാ​ണ് ഗാ​ന്ധി​യും നെ​ഹ്റു​വും ചെ​യ്ത​ത്. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും ഏ​ക​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഗോ​ഡ്സെ ഗാ​ന്ധി​യെ വ​ധി​ച്ച​ത്. ഗോ​ഡ്സെ​യു​ടെ പ്ര​വൃ​ത്തി​യെ ഹി​ന്ദു​മ​ഹാ​സ​ഭ അം​ഗീ​ക​രി​ക്കു​ന്ന​താ​യും ഗാ​ന്ധി​യെ ത​ങ്ങ​ൾ എ​തി​ർ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

സ​വ​ർ​ക്ക​ർ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യാ​ണ്. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ വാ​സ്ത​വി​രു​ദ്ധ​വു​മാ​ണെ​ന്നും ശ​ർ​മ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ലൗ ​ജി​ഹാ​ദ് ഇ​ല്ലെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ തെ​റ്റാ​ണ്. ലൗ ​ജി​ഹാ​ദ് ഇ​ല്ലെ​ന്നു പ​റ​ഞ്ഞ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യെ ത​ള്ളി​പ്പ​റ​യാ​ൻ ത​യാ​റാ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version