കപിൽ സിബൽ കോൺഗ്രസ് വിട്ടു; ഇനി സമാജ്‌വാദി പാർട്ടിയിൽ; ഏഴിൽ അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ബിജെപി മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി: മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അദ്ദേഹം മല്‍സരിക്കും.
പാർട്ടി വിട്ടതിനു പിന്നാലെ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമെത്തി കപില്‍ സിബല്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക ഇന്ന് സമര്‍പ്പിച്ചു.
കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവും നിയമ വിഷയങ്ങളിലെ ബുദ്ധി കേന്ദ്രവുമായിരുന്ന കപിൽ സിബലാണ് ഏറ്റവും അവസാനമായി കോൺഗ്രസ് വിട്ടത്.  രാജസ്ഥാനിലെ ചിന്തൻ ശിബിരത്തിന് ശേഷവും ഒഴുക്കിനെ പ്രതിരോധിക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം.
 
 വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഏഴ് സഹോദരികൾ (Seven Sisters) എന്നാണ് നെഹ്റു കുടുംബം എന്നും അഭിസംബോധന ചെയ്തിരുന്നത്.ഏഴിൽ അഞ്ച് സംസ്ഥാനങ്ങളിലെയും ബിജെപി മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസ് നേതാക്കളാണ് എന്നതാണ് വിധിവൈപരീത്യം.
 
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version